കോട്ടയ്ക്കല്‍ ആര്യവൈദ്യശാല റിക്രിയേഷന്‍ ക്ലബ് നവവത്സരം ആഘോഷിച്ചു

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല റിക്രിയേഷന്‍ ക്ലബ് നവവത്സരം ആഘോഷിച്ചു

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല റിക്രിയേഷന്‍ ക്ലബ് വിവിധ പരിപാടികളോടെ നവവത്സരം ആഘോഷിച്ചു. കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സി.ഇ.ഒ ജി.സി ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ധന്വന്തരീ പുരസ്‌കാരം ലഭിച്ച കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം വാരിയരെ മന്ത്രി ആദരിച്ചു. കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ഡോ.പി.ആര്‍ രമേഷ് സ്വാഗതവും സെക്രട്ടറി എന്‍.മനോജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബൈജു തൃശൂരിന്റെ മാജിക് ഷോയും ഡോ.ദുര്‍ഗാദാസ് നമ്പൂതിരിപ്പാട്, ഡോ.പ്രശാന്ത് വാരിയര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സോപാന സംഗീത പരിപാടിയും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *