കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം 30ന്

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം 30ന്

കോട്ടയ്ക്കല്‍: ആര്യവൈദ്യശാലയുടെ 79ാമത് സ്ഥാപകദിനാഘോഷം 30ന് തിങ്കളാഴ്ച ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കോട്ടയ്ക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റാ ഷബീര്‍ ആശംസാ പ്രസംഗം നടത്തും. യോഗത്തില്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം വാരിയര്‍ സ്വാഗതവും ട്രസ്റ്റിയും അഡീ.ചീഫ് ഫിസിഷ്യനുമായ ഡോ.കെ.മുരളീധരന്‍ നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായിരിക്കും. ഡോ.ബി.അശോക് ഐ.എ.എസ് (പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ്) ‘വൈദ്യരത്‌നം പി.എസ് വാരിയര്‍ സ്മാരക പ്രഭാഷണം’ നിര്‍വഹിക്കും-വിഷയം: ‘ആയുര്‍വേദ വ്യവസായം-കേരളത്തിന്റെ ഉള്‍ക്കരുത്തും സാധ്യതകളും’. ഭാഷാവിദഗ്ധന്‍ ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ അനുസ്മരണപ്രഭാഷണം നടത്തും. ഡോ.പി.എം വാരിയര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ.ജി.സി ഗോപാലപിള്ള സ്വാഗതവും ചീഫ് (ക്ലിനിക്കല്‍ റിസര്‍ച്ച്) ഡോ.പി.ആര്‍ രമേഷ് നന്ദിയും പറയും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ അവാര്‍ഡുകളുടേയും സ്‌കോളര്‍ഷിപ്പുകളുടേയും വിതരണം മാനേജിങ് ട്രസ്റ്റി നിര്‍വഹിക്കും. ജീവനക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കുംവേണ്ടി നടത്തിയ കലാമത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഇനങ്ങളുടെ അവതരണവും കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വൈകീട്ട് 4.30ന് കൈലാസമന്ദിര പരിസരത്തുവച്ച് നടക്കും. തുടര്‍ന്ന് ജീവനക്കാര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയുണ്ടായിരിക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *