കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 18 കുട്ടികള്‍ക്ക് പരിക്ക്

കൊല്ലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു; 18 കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം: ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. മയ്യനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുമായെത്തിയ ബസ്, മതിലില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. സ്‌കൂള്‍ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പോലിസില്‍ നിന്നും ലഭിക്കുന്ന വിവരം. ആരുടെയും പരിക്ക് സാരമുള്ളതല്ലന്നാണ് പ്രാഥമിക വിവരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *