കോഴിക്കോട്: കെ.പി നമ്പൂതിരീസ് ഹെര്‍ബല്‍ ടൂത്ത്‌പേസ്റ്റിന് ക്ലിനിക്കലി പ്രൂവന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഹെംസ ടെക്‌നോ മാര്‍ക്കറ്റിങ് സൊലൂഷന്‍സ് എന്നസ്ഥാപനമാണ് നിരവധി പരിശോധനകള്‍ക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കെ.പി നമ്പൂതിരീസ് കമ്പനി മിസ്വാക്ക് ടൂത്ത്‌പേസ്റ്റ് എന്ന പുതിയ ഉല്‍പ്പന്നവും വിപണിയിലിറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേശ സംരക്ഷണ ഉല്‍പ്പന്ന ശ്രേണിയില്‍ ഷാംപൂ, ഹെയര്‍ക്ലെന്‍സര്‍, ചെമ്പരത്തിത്താളി തുടങ്ങിയവ കമ്പനി ഇറക്കിയിട്ടുണ്ട്. ഇതിന് പുറമേ പുതിയനിര ഹെര്‍ബല്‍ സോപ്പുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് കെ.പി നമ്പൂതിരീസ് ആയുര്‍വേദിക്‌സ് മാനേജിങ് ഡയരക്ടര്‍ കെ.ഭവദാസന്‍ പറഞ്ഞു.