എസ്.ബി.ഐ ക്രെഡായ് കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ 20 മുതല്‍

എസ്.ബി.ഐ ക്രെഡായ് കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ 20 മുതല്‍

കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് ഓഫ് ഇന്ത്യ (ക്രെഡായ്) കോഴിക്കോട് ചാപ്റ്ററിന്റെ എസ്.ബി.ഐ കാലിക്കറ്റ് പ്രോപ്പര്‍ട്ടി ഷോ 20ന് ആരംഭിക്കും. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ രാവിലെ 10ന് ആരംഭിക്കുന്ന പ്രദര്‍ശനം രാത്രി 8.30 വരെ നീണ്ടുനില്‍ക്കും. 22 വരെയാണ് ഷോ. പ്രവേശനം സൗജന്യമാണ്. 12 ഭവന നിര്‍മാതാക്കളുടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലെ ആയിരത്തിലധികം വരുന്ന ഭവനങ്ങള്‍ ഷോയുടെ മുഖ്യ ആകര്‍ഷണമാണ്. അസറ്റ് ഹോംസ്, ക്രസന്റ് ബില്‍ഡേഴ്‌സ്, ഗാലക്‌സി ബില്‍ഡേഴ്‌സ്, ഗുഡ് എര്‍ത്ത്, ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്‌സ്, മലബാര്‍ ഡവലപ്പേഴ്‌സ്, പെന്റിയം കണ്‍സ്ട്രക്ഷന്‍സ്, പ്രസ്റ്റീജ് ഗ്രൂപ്പ്, പി.വി.എല്‍ ഗില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ്, ടി.സി വണ്‍ റിയല്‍റ്റേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്ന പ്രമുഖ ബില്‍ഡര്‍മാര്‍. എസ്.ബി.ഐ ടൈറ്റില്‍ സ്‌പോണ്‍സറും ഫ്യൂട്ടോറിയ ഡോര്‍സ് ആന്‍ഡ് വിന്‍ഡോസ് കോ-സ്‌പോണ്‍സറുമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *