ഇസ്‌ലാമിക ഭരണം ഇന്ത്യയില്‍ അനുവദിക്കില്ല; കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഇസ്‌ലാമിക ഭരണം ഇന്ത്യയില്‍ അനുവദിക്കില്ല; കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഇസ്‌ലാമിക ഭരണം ഇന്ത്യയില്‍ സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള സിമി രാജ്യത്തിന്റെ ദേശീയതയ്ക്ക് എതിരാണ്. അന്താരാഷ്ട്ര ഇസ്‌ലാമിക ക്രമം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *