ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു; അസ്വാഭാവികതയില്ലെന്ന് അധികൃതര്‍

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ ഇരട്ടക്കുട്ടികള്‍ മരിച്ചു; അസ്വാഭാവികതയില്ലെന്ന് അധികൃതര്‍

ആലപ്പുഴ: പ്രസവത്തിനിടെ നവജാത ശിശുക്കള്‍ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കാര്‍ത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയില്‍ മരിച്ചത്. നാല് ദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിയത് . ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാല്‍ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോള്‍ കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് സംഭവം. അപൂര്‍വ രോഗാവസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ഇന്നലെ രാവിലെ തന്നെ ഒരു കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. ശേഷം അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. പുറത്തെടുത്തപ്പോള്‍ രണ്ടു കുഞ്ഞുങ്ങളും മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ മരണത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നടക്കുകയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടുമുമ്പാണ് സംഭവം നടന്നിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *