2023-24 വാര്‍ഷികപദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു

2023-24 വാര്‍ഷികപദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു

എരഞ്ഞോളി: ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2023-24 വാര്‍ഷികപദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ചുങ്കം ഓറിയോ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ഡി മഞ്ജുഷ, എ.കെ രമ്യ, കെ.പി പ്രഹീദ്, എം.ബാലന്‍, സുശീല്‍ ചന്ദ്രോത്ത്, പി.വിജു, കെ.ഷാജി, ഡോ. ആര്‍.എല്‍ സംഗീത, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.എം ഷീജ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വ്യക്തിഗത കഴിവ് തെളിയിച്ച ശ്രദ്ധ പ്രകാശ്, സൗരഭ്യ ബാലന്‍, അദ്വൈത് , യു.ബൈജു, ആകാംഷ് എസ്.അശോക് എന്നിവരെ ആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *