കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷനും (എന്‍.യു.എല്‍.എം) കുടുംബശ്രീയും സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ഗൈഡന്‍സും (സി.ഇ.ഇ.ജി) സംയുക്തമായി നടപ്പാക്കുന്ന വിവിധ സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നീഷ്യന്‍ (ആയുര്‍വേദ തെറാപ്പി), സി.എന്‍.സി ഓപ്പറേറ്റര്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, ടൂവിലര്‍ സര്‍വീസ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമാണ്. പഠനസാമഗ്രികള്‍ സൗജന്യമായി ലഭിക്കും. താമസിച്ച് പഠിക്കുന്നവര്‍ക്ക് (റസിഡന്‍ഷ്യല്‍) ഭക്ഷണവും താമസവും സൗജന്മായി ലഭിക്കും. നോണ്‍ റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക ്‌സ്‌റ്റൈപന്‍ഡ് ലഭിക്കും. ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റും ജോലിയും ലഭിക്കും. പോസ്റ്റ് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും ഉണ്ടായിരിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ പ്ലസ്ടു പാസായ 18നും 35നും ഇടയില്‍ പ്രായമുള്ളവരും ഏതെങ്കിലും നഗരസഭയിലോ കോര്‍പറേഷനിലെ സ്ഥിര താമസക്കാരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍: 8593921122, 9037486929.