കോഴിക്കോട്: പെന്ഷന് പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് ബി.എസ്.എന്‍.എല്‍ പെന്ഷന് സംഘടനകള്‍ നടത്തുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ജി.എം.ടി ഓഫീസിന് മുമ്പില്‍ നടന്ന സംയുക്ത ധര്‍ണ എ.ഐ.ബി.എസ്.എന്‍.എല്‍.പി.ഡബ്ല്യു.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ ബീരാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ സുരേന്ദ്രന് സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.കെ വേലായുധന് നന്ദിയും പറഞ്ഞു.