തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത്ത് സമിതി ഏര്‍പ്പെടുത്തിയ 2022 -ലെ പ്രവാസി കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യാ ചെയര്‍മാനും 1970-ല്‍ കേരളത്തില്‍ പ്രേം നസീര്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച് ദീര്‍ഘകാലം സംഘടനയെ നയിച്ച സ്ഥാപകനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് സമര്‍പ്പിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ , ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, ഉദയ സമുദ്ര ഹോട്ടല്‍ മാനേജിങ് ഡയരക്ടര്‍ രാജശേഖരന്‍ നായര്‍ , ചലച്ചിത്ര താരങ്ങളായ കുഞ്ചന്‍, ശ്രീലത നമ്പൂതിരി, അലന്‍സിയര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.