ന്യൂമാഹി: മയ്യലവിയ മദ്രസ സ്കൂളുകളില്‍ പഠിച്ച മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളുടേയും സംഗമം ഫെബ്രുവരി 12ന് നടത്താന്‍ ന്യൂമാഹി എം.എം ഹൈസ്കൂളില്‍ വിളിച്ചു ചേര്‍ത്ത പൂര്‍വ്വ വിദ്യാര്‍ഥികളുടെ യോഗം തീരുമാനിച്ചു. ഇതിനായി അസീസ് മാഹി ചെയര്‍മാനും ഫൈസല്‍ ബിണ്ടി ജനറല്‍ കണ്‍വീനറായും വൈ.എം അനില്‍ കുമാര്‍, എം.സി അഷ്റഫ്, ശ്രീജയന്‍, സി. നജീബ്, ടി.വി പ്രേമന്, എ. കെ. സാദിക്ക്, ടി.എം.പി റഫീക്ക് എന്നിവര്‍ വകുപ്പ് ചെയര്മാന്മാരായും ടി. കെ. വസീം, പി.കെ.വി നാസര്‍, ടി.കെ സമീര്‍, കെ.കെ നൗഷാദ്, ബഷീര്‍ ഏരത്ത്, എം.കെ താഹിര്‍, സക്കരിയ കൊല്ലാന്‍, എ. നസവത്ത് എന്നിവര്‍ കണ്‍വീനര്‍മാരായും പി.കെ. വി സാലിഹ് കോ-ഓര്‍ഡിനേറ്ററായും സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗത്തില്‍ എം.എം അലുംനി പ്രസിഡന്റ് അസീസ് മാഹി അധ്യക്ഷത വഹിച്ചു.