പുരസ്‌കാര സമര്‍പ്പണം നടത്തി

പുരസ്‌കാര സമര്‍പ്പണം നടത്തി

തലശ്ശേരി: തലശ്ശേരി ജാസ്സ് മ്യൂസിക്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ എരഞ്ഞോളി മൂസ്സ സ്മാരക പുരസ്‌കാര സമര്‍പ്പണവും, ‘പാട്ടലമാല’ എന്ന പേരില്‍ ജാസ്സിന്റെ ഗായകന്മാര്‍ അണിനിരന്ന ഗാനമേളയും നടത്തി. കസ്റ്റംസ് ഓഫീസിനടുത്ത് കടല്‍ക്കരയില്‍ നടന്ന പരിപാടി പ്രൊഫ.എ.പി സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാവ് വൈ.എം.എ ഖാലിദ്, ജാഫര്‍ ജാസ്, സുനില്‍കുമാര്‍, റയീസ് കണ്ണൂര്‍, അനില്‍ കല്ലാച്ചി എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *