നാദാപുരം: പഞ്ചായത്തില്‍ ഇന്ന് പുതിയ രണ്ട് അഞ്ചാംപനി കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 25 ആയി. വാര്‍ഡ് ഒന്നില്‍ ഒന്നും, വാര്‍ഡ് രണ്ടിലും, വാര്‍ഡ് നാലിലും രണ്ടു പേര്‍ക്കും, വാര്‍ഡ് ആറിലും വാര്‍ഡ് ഏഴിലും ഏഴുപേര്‍ക്കും, 11,13,17,21 വാര്‍ഡുകളില്‍ ഓരോരുത്തര്‍ക്കും വാര്‍ഡ് 19ല്‍ രണ്ടു പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 2, 7 വാര്‍ഡുകളിലാണ് ഓരോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് പൗര്‍ണമി വായനശാല , ചീയ്യുര്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് 61 കുട്ടികള്‍ക്ക് അഞ്ചാം പനികെതിരേയുള്ള വാക്സിന്‍ നല്‍കി. നേരത്ത 65 കുട്ടികള്‍ക്ക് നല്‍കിയിരുന്നു. ആകെ 126 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന് 850 വീടുകളില്‍ നോട്ടീസ് വിതരണം ചെയ്തു.