കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധമായ ആശയ സംവാദങ്ങളെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ ദുരുദ്ദേശപരമാണെന്ന് വിസ്ഡം യൂത്ത് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ അവകാശങ്ങളുടെ മറവില്‍ സമൂഹത്തില്‍ അരാജകത്വങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ഒളിയജണ്ടകളെ തുറന്ന് കാണിക്കുന്ന ആശയ സംവാദങ്ങളുമായി മുന്നോട്ട് വരുന്നവരെ ലൈംഗിക ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്നവരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നീതീകരിക്കാനാകാത്തതാണെന്നും നേതൃസംഗമം ചൂണ്ടിക്കാട്ടി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ജോയന്റ് സെക്രട്ടറി ജംഷീര്‍ പി. സി ഉദ്ഘാടനം നിര്‍വഹിച്ചു. വിസ്ഡം ഇസ്ലാമിക യൂത്ത് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് അമീര്‍ അത്തോളി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അഹമ്മദ് സുഹൈല്‍ ആശംസഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജംഷീര്‍ എ.എം സ്വാഗതം പറഞ്ഞു. വിസ്ഡം യൂത്ത് ഭാരവാഹികളായ അസീല്‍. സി.വി, ജാബിര്‍ നന്മണ്ട, റഷീദ് പാലത്ത്, അസ്ഹര്‍ ഫറോക്ക്, ശിഹാബുദ്ദീന്‍ കെ.കെ, മുഫീദ് നന്മണ്ട, ജുബൈര്‍ പി.എ, ഹനാന്‍ ബാസിത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.