തലശ്ശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയാ സമ്മേളനം വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി സ്‌കൂളില്‍ നടന്നു. സമിതി ജില്ലാ സെക്രട്ടറി പി.എം സുഗുണന്‍ ഉദ്ഘാടനം ചെയ്തു. കെ.എ ജഗദീഷ് ബാബു അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജില്ലാ നേതാക്കന്‍മാരായ എം.എ ഹമീദ് ഹാജി, ചാക്കോ മുല്ലപ്പള്ളി, കെ.കെ.സഹദേവന്‍, ഇ.സജീവന്‍, കെ.വി.മോഹനന്‍, കിഴക്കയില്‍ പ്രകാശന്‍, സി.പി.എം നൗഫല്‍, സി.റഫീക്ക്, പഞ്ചായത്തംഗം സി.കെ ഷക്കീല്‍, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കെ.കാസിം, ടി.ഇസ്മയില്‍, കെ.പി.പ്രമോദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി.സി.അബ്ദുള്‍ ഖിലാബ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി.എം ഭാസ്‌ക്കരന്‍ പതാക ഉയര്‍ത്തി. വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് മതിയായ നഷ്ടപരിഹാരമോ ബദല്‍ സംവിധാനമോ നല്‍കാതെ ഒഴിപ്പിക്കാന്‍ പാടില്ലായെന്നും വെട്ടിക്കുറച്ച വ്യാപാരി പെന്‍ഷന്‍ 2500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും വസ്തുത മനസ്സിലാക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരേയുള്ള തെറ്റായ പ്രവണത അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി. തലശ്ശേരി ഏരിയാ പ്രസിഡന്റായി കെ.എ ജഗദീഷ് ബാബുവിനേയും, സെക്രട്ടറിയായി സി.പി.എം നൗഫലിനേയും, ട്രഷററായി കെ.കാസിമിനേയും തെരഞ്ഞെടുത്തു.