കോഴിക്കോട്: തെക്കേപ്പുറത്തെ 90കളിലെ ക്രിക്കറ്റ് കളിക്കാര്‍ രൂപം നല്‍കിയ കാലിക്കറ്റ് മാസ്റ്റര്‍ ക്രിക്കറ്റേര്‍സ് സംഘടിപ്പിക്കുന്ന പ്രീമിയര്‍ലീഗ് ക്രിക്കറ്റ് സീസണ്‍-5 21, 22, 23 തീയതികളില്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ നിലവിലെ ജേതാക്കളായ സണ്‍ഡേ ക്രിക്കറ്റ് ക്ലബ്, വിജയ ക്രിക്കറ്റ് ക്ലബ്, ജുവനൈല്‍ ക്രിക്കറ്റ് ജെ.സി.സി, ലെജന്റ് ക്രിക്കറ്റ് ക്ലബ്, കൂടോസ് ക്രിക്കറ്റ് ക്ലബ്, തങ്ങള്‍സ്ടാഗ് 36 ഉള്‍പ്പെടെയുള്ള ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ കളിക്കുന്നതിനും കളി കാണുന്നതിനുമായി യു.കെ, സൗദി, ഖത്തര്‍, യു.എ.ഇ, ന്യൂസിലന്റ് എന്നീ വിദേശ രാജ്യങ്ങളില്‍ നിന്ന് ആളുകളെത്തും. കോഴിക്കോട് ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ജില്ലാഭരണകൂടത്തിനും നിവേദനം നല്‍കിയിട്ടുണ്ടെന്നും സ്വകാര്യ സംരംഭമായി ക്രിക്കറ്റ് സ്‌റ്റേഡിയവും അക്കാദമിയും സ്ഥാപിക്കുന്നതിന് പ്രാരംഭ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജാബിര്‍ സാലിഹ് കെ.വി, സെക്രട്ടറി ഹാരിസ് സി.ഇ.വി, കണ്‍വീനര്‍ അല്‍ത്താഫ്, രക്ഷാധികാരി മമ്മദ് .ഒ, ബോര്‍ഡ് മെമ്പര്‍ യാസര്‍ അറഫാത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍ ഫാറൂക് അലി, ജോ.സെക്രട്ടറി അക്താബ് കെ.എം എന്നിവര്‍ പങ്കെടുത്തു.