തലശ്ശേരി: എസ്.എം.എ രോഗം ബാധിച്ച 42കാരിയായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു. ചിറക്കര മോക്കുന്ന് കുഞ്ഞിപറമ്പത്ത് വീട്ടില്‍ സി.വി സമീറ ആണ് ചികിത്സാസഹായം തേടുന്നത്. അസുഖത്തെ തുടര്‍ന്ന് അടിയന്തിരമായി ചെറുകുടല്‍ മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. 85 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് വേണം. കോഴിക്കോട് മെയ്ത്ര ആശുപത്രിയിലാണ് ചികിത്സ. സഹായത്തിനായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍, കെ.മുരളീധരന്‍ എം.പി, നഗരസഭാ അധ്യക്ഷ കെ.എം ജമുനാറാണി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി 41 അംഗ ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയ്ക്കായി 20 ലക്ഷത്തോളം ചെലവ് വന്നിട്ടുണ്ട്. നിര്‍ധനരായ കുടുംബത്തെ സഹായിക്കാന്‍ സുമനസുകള്‍ രംഗത്തുവരണമെന്ന് കെ.എ ലത്തീഫ്, പി. പ്രമീള, കെ. അന്‍സാരി, അമര്‍ഷാന്‍, റഷീദ് കരിയാടന്‍, നൗഷാദ് പുതിയതെരു, യൂസഫ് കണ്ടോത്ത്, ഷാനവാസ് , എം.സി സംസീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധനസഹായം അയക്കേണ്ട അക്കൗണ്ട് നമ്പര്‍: 922010051591799, ഐ.എഫ്.എസ്.സി കോഡ്: UTIBOOOOO892.