പാലാ: സംശുദ്ധ പൊതുപ്രവര്‍ത്തനത്തിനുള്ള ഈ വര്‍ഷത്തെ ആര്.വി തോമസ് പുരസ്കാരം മുന്‍മന്ത്രിയും ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റുമായ മാത്യു ടി.തോമസ് എം.എല്‍.എ ക്ക്. സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആര്.വി തോമസിന്റെ സ്മരണയ്ക്ക് ആര്.വി സ്മാരക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരം 20ന് (വെള്ളി) പാലായില്‍ ചേരുന്ന ചടങ്ങില്‍ വച്ച് സമ്മാനിക്കും. പ്രശസ്ത സാഹിത്യകാരന് സക്കറിയ അധ്യക്ഷനും പ്രൊഫ. ജോസ് പാറക്കടവില്‍ ഡോ.ആര്.വി ജോസ് എന്നിവര്‍ അംഗങ്ങളുമായുള്ള അവാര്‍ഡ് നിര്‍ണയ സമിതിയാണ് മാത്യു ടി.തോമസിനെ തിരഞ്ഞെടുത്തത്.