കോഴിക്കോട്: അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ രണ്ടാം സംസ്ഥാന സമ്മേളനം 21,22ന് സ്വപ്‌നനഗരിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 21ന് രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് എക്‌സിബിഷന്‍ മേയര്‍ ബീനഫിലിപ് ഉദ്ഘാടനം ചെയ്യും. നിര്‍മാണ മേഖലയില്‍ അലുമിനിയം ഫാബ്രിക്കേഷന്റെ പ്രസക്തി എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വൈകീട്ട് 3.30ന് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സെമിനാറിന് ശേഷം വൈകീട്ട് 7.30ന് വിവിധ പരിപാടികള്‍ അരങ്ങേറും. 22ന് ഞായര്‍ ഉച്ചക്ക് രണ്ട് മണിക്ക് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി സ്വപ്‌നനഗരിയില്‍ സമാപിക്കും. റാലിയില്‍ അല്‍ക്കയുടെ മുഴുവന്‍ പ്രവര്‍ത്തകരും അണിനിരക്കും. ബാന്‍ഡ് വാദ്യങ്ങളും റാലിക്ക് മാറ്റ് കൂട്ടും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, നജീബ് കാന്തപുരം എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും. ജയ്ഹിന്ദ് ഗ്രൂപ്പ് കമ്പനി പ്രതിനിധി പരീഷ് എസ്.ഷാ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടം, വ്യാപാരി വ്യവസായി സമിതി ജില്ലാപ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍ ആശംസകള്‍ നേരും. ‘മരം പ്രകൃതിയുടെ വരദാനം, അലുമിനിയം നിര്‍മിതിയുടെ സൗന്ദര്യം’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തു തോടന്നൂര്‍, ജനറല്‍ സെക്രട്ടറി സുരേഷ് പത്തിപ്പാറ, മുജീബ് റഹ്‌മാന്‍, സുര്യകുമാര്‍.കെ, പ്രകാശന്‍.പി, അസ്ലം എം.ടി എന്നിവര്‍ പങ്കെടുത്തു.