കോഴിക്കോട്: സൗന്ദര്യവും ആര്‍ദ്രതയും സന്നിവേശിപ്പിക്കുന്നതാണ് അക്ഷരശ്ലോകങ്ങളെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് ഐ.എ.എസ് പറഞ്ഞു. അക്ഷരശ്ലോകം മനസിന് ആഹ്ലാദം നല്‍കുന്നു. അക്ഷരങ്ങള്‍ വാക്കുകളാകുമ്പോള്‍ രൂപം വരികയും വാക്കുകള്‍ ചേര്‍ന്ന് വാക്യങ്ങളോ, കവിതകളോ ആവുമ്പോള്‍ രൂപഭാവവും അത് ജീവസുറ്റതായി മാറുന്നതാണ് പ്രകൃതിയിലെ അത്ഭുത പ്രതിഭാസം. ശ്ലോകങ്ങള്‍ സൗഖ്യത്തിന് വേണ്ടിയുള്ളതാണ്. ശ്ലോകങ്ങള്‍ ബുദ്ധിയെ പ്രചോദിപ്പിക്കുന്നു. ശ്ലോകങ്ങള്‍ അര്‍ത്ഥഭംഗിയോടെ കുട്ടികള്‍ പഠിക്കണം. പഠിച്ചാല്‍ മറക്കാതെ മനസില്‍ നില്‍ക്കും. കെ.ശങ്കരനാരായണന്‍ എഴുതിയ ശ്ലോകങ്ങള്‍ ഹൃദ്യസ്ഥമാക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴശ്ശിരാജ ചാരിറ്റബില്‍ ട്രസ്റ്റും കോഴിക്കോട് സൗഹൃദവേദിയും സംയുക്തമായി കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച അക്ഷരശ്ലോക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവതിയുടെ നിറവിലെത്തിയ അക്ഷരശ്ലോകാചാര്യന്‍ കെ.ശങ്കരനാരായണനെ ചടങ്ങില്‍ ആദരിച്ചു. ഡോ. സര്‍വ്വോത്തമന്‍ നെടുങ്ങാടി
അധ്യക്ഷത വഹിച്ചു. കെ.ശങ്കരനാരായണന് വി.പി ജോയ് പുരസ്‌കാരം നല്‍കി. യു.കെ കുമാരന്‍ ശങ്കരനാരായണനെ ആദരിച്ചു. മലയാള മനോരമ ബ്യൂറോ ചീഫ് ജയന്‍മേനോന്‍ പ്രശസ്തിപത്രം സമ്മാനിച്ചു. പി.വി ഗംഗാധരന്‍, സി.കെ രാധാകൃഷ്ണന്‍, സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രോഫ. വര്‍ഗീസ് മാത്യു, സി.കെ രാധാകൃഷ്ണന്‍, പഴശ്ശിരാജ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.പി.പി പ്രമോദ്കുമാര്‍, ഐ.എം.എ നോര്‍ത്ത്‌സോണ്‍ സെക്രട്ടറി ഡോ. പി.എ അജിത, കാര്‍ത്തികതിരുന്നാള്‍ രവിവര്‍മ്മരാജ, ഡോ.പീയൂഷ് നമ്പൂതിരിപ്പാട്, ചലച്ചിത്ര അക്കാദമി മേഖലാ കോ-ഓര്‍ഡിനേറ്റര്‍ നവീന ഉണ്ണിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.