വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി കാലിക്കറ്റ് പ്രസ്‌ക്ലബ്

വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി കാലിക്കറ്റ് പ്രസ്‌ക്ലബ്

കോഴിക്കോട്: വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കാലിക്കറ്റ് പ്രസ് ക്ലബ് യാത്രയയപ്പ് നല്‍കി. കെ.യു.ഡബ്ല്യു.ജെ യൂണിയന്‍ അംഗങ്ങളായിരിക്കെ 2020, 2021, 2022 വര്‍ഷങ്ങളില്‍ വിരമിച്ച 30 പേര്‍ക്കായിരുന്നു യാത്രയയപ്പ്. കോഴിക്കോട് ഈസ്റ്റ്ഹില്‍ കൃഷണമേനോന്‍ ആര്‍ട്ട് ഗാലറിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. വിരമിച്ചവര്‍ക്ക് പൊന്നാടയും അനുമോദന ഫലകവും അദ്ദേഹം വിതരണം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് കമ്മിറ്റി കണ്‍വീനര്‍ കൃപ നാരായണന്‍ അംഗങ്ങളെ പരിചയപ്പെടുത്തി. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായ കമാല്‍ വരദൂര്‍, പി.എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും യാത്രയയപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.വി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. പ്രസ് ക്ലബ് കുടുംബ മേളയോടനുബന്ധിച്ച് നടന്ന ആര്‍ട്‌സ് ഡേ മത്സരങ്ങള്‍ക്കും വി.കെ കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറി വേദിയായി. വിവിധ ഇനങ്ങളിലായി നടന്ന മത്സരത്തില്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കാളികളായി. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, ആര്‍ട്ട് ഗാലറി സൂപ്രണ്ട് പ്രിയരാജ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. മത്സരങ്ങള്‍ക്ക് എ. ബിജുനാഥ്, പി.വി ജോഷില, എം.വി ഫിറോസ്, ഇ.പി മുഹമ്മദ്, കെ.ടി.ഋതികേഷ്, പി.പി. ജുനൂബ്, എം.ടി വിധുരാജ്, പി.വി നജീബ്, ടി. മുംതാസ്, മുഹമ്മദ് അസ്ലം, രജി ആര്‍.നായര്‍ , എ.ബിജുനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *