വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദ്യ പ്ലസ്ടു ബാച്ചുകാര്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടി

വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദ്യ പ്ലസ്ടു ബാച്ചുകാര്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുകൂടി

തലശ്ശേരി: വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദ്യ ഹയര്‍ സെക്കന്‍ഡറി ബാച്ചിലെ വിദ്യാര്‍ഥികള്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുച്ചേര്‍ന്നു. ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ആദര്‍ശ് അധ്യക്ഷത വഹിച്ചു. അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ജിനോയ് യാദവ്, നിഷിദ്ധ, സതീഷ് വടക്കുമ്പാട്,സി.കെ.വിപിന്‍, ബേബി രജിഷ എന്നിവര്‍ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് കലാപരി പാടികള്‍ അവതരിപ്പിച്ചു. സ്‌കൂളിന് വേണ്ടിയുള്ള വാട്ടര്‍ കൂളര്‍ റിട്ട. പ്രിന്‍സിപ്പാള്‍ സുഭദ്ര ടീച്ചര്‍ക്ക് കൈമാറി.

Share

Leave a Reply

Your email address will not be published. Required fields are marked *