കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും നല്‍കാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ നടപടി കുറ്റകരമായ അനാസ്ഥയാണെന്നും അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.എസ്.ടി.യു സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ അസീസ്. കെ.എസ്.ടി.യു സിറ്റി സബ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിശ്ശികയുള്ള നാല് ഗഡു ഡി.എ അനുവദിക്കണമെന്നും പങ്കാളിത്ത പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ടി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് സെക്രട്ടറി ബഷീര്‍ മാണിക്കോത്ത് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.എം.എ നാസര്‍, സബ് ജില്ലാ ജനറല്‍ സെക്രട്ടറി പി.പി മൂസ്സക്കുട്ടി, കെ.സി ബഷീര്‍, അബൂബക്കര്‍ പള്ളിതൊടിക, എം.കെ സുബൈര്‍, കെ. അസ്‌ലം, സി. ഷാനവാസ് പ്രസംഗിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ആധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി.