ഭഗവത് ഗീത കൈയ്യെഴുത്ത് പ്രതിയുടെ ലോഗോ പ്രകാശനം ചെയ്തു

ഭഗവത് ഗീത കൈയ്യെഴുത്ത് പ്രതിയുടെ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യു തയാറാക്കിയ ഭഗവത് ഗീത കൈയ്യെഴുത്ത് പകര്‍പ്പിന്റെ ലോഗോ പ്രകാശനം പഴശ്ശിരാജാ ചാരിറ്റബിള്‍ ട്രസ്റ്റും കോഴിക്കോട് സൗഹൃദ വേദിയും സംയുക്തമായി കെ.പി കേശവമേനോന്‍ ഹാളില്‍ നടത്തിയ അക്ഷരശ്ലോക സദസിന്റെ ഉദ്ഘാടന ചടങ്ങില്‍ വച്ച് ചീഫ് സെക്രട്ടറി വി.പി ജോയ് ഐ.എ.എസ് നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.പിയൂഷ് നമ്പൂതിരിപ്പാട്, സാഹിത്യകാരന്‍ യു.കെ കുമാരന്‍ , ഡോ.പി.പി പ്രമോദ് കുമാര്‍, പി.വി ഗംഗാധരന്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജയന്‍ മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ കയ്യെഴുത്ത് ദിനമായ ഈ 23ന് പകര്‍പ്പ് പുറത്തിറക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *