കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളി ബിസിനസ് സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി കൊറോണ മഹാമാരിയുടെ കാലത്ത് ആരംഭിച്ച സംഘടനയാണ് ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍. ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്റെ നാലാമത് ചാപ്റ്റര്‍ ഉദ്ഘാടനം കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സില്‍ വച്ച് ജനുവരി 14 ശനി മൂന്നു മണിക്ക് കോഴിക്കോട് എം.പി എം.കെ രാഘവന്‍ നിര്‍വഹിച്ചു.
ബി.ഒ.സി വൈസ്. പ്രസിഡണ്ട് വിനയ് ബാലകൃഷ്ണന്‍, ലാമിത് ഗ്രൂപ്പ് എം.ഡിയും ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ ചെയര്‍മാനുമായ മുസ്തഖീം കാരണത്തും ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗവും കോഴിക്കോട് കോര്‍ഡിനേറ്ററുമാരുമായ ഫസലുറഹ്‌മാന്‍ മൂലയില്‍, ഹാഷിര്‍ കെവില്‍സ് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ബിസിനസ് സെമിനാറും പാനല്‍ ഡിസ്‌കഷനും ഉണ്ടായിരിക്കുന്നതാണ്. ‘സെമിനാറില്‍ ബിസിനസ് വിജയിക്കാന്‍ വ്യത്യസ്ത സമീപനം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ ബിസിനസ് അഡൈ്വസര്‍ ടിനി ഫിലിപ്പ് സംസാരിച്ചു. തുടര്‍ന്നുള്ള പാനല്‍ ഡിസ്‌കഷനില്‍ സ്‌കെയിലിങ് അപ്പ് ആന്‍ഡ് ചലഞ്ചേഴ്സ് എന്ന വിഷയത്തെ അടിസ്ഥാനം ആക്കി ജി-ടെക് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ & എം.ഡി മെഹ്റൂഫ് മണലൊടി, പ്രമുഖനായ കമ്പനി സെക്രട്ടറിയും കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റുമായ ആഷിഖ് എഫ്.സി.എസ്, ലാമിത് ഗ്രൂപ്പ് എം.ഡിയും ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ ചെയര്‍മാനുമായ മുസ്തഖീം കാരണത്തും സംസാരിച്ചു.
ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ സമഗ്ര- സാമ്പത്തിക- സാമൂഹ്യ -വികസനം ആഗോള തലത്തിലേക്ക് എന്ന മുദ്രാവാക്യവുമായി ക്ലബ്ബ് ഹൗസിലാരംഭിച്ച കൂട്ടായ്മയെ പിന്തുടരുന്നവരുടെ എണ്ണം ഇന്ന് കാല്‍ ലക്ഷത്തോളമെത്തി. കേരളത്തിലെ കാര്‍ഷിക- വ്യവസായിക- വാണിജ്യ സംരംഭകരുടെ സമഗ്ര ഉന്നമനത്തിനായി വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെ സമഗ്രമേഖലകളുടെയും മുന്നേറ്റം ലക്ഷ്യമിട്ട് വിവിധ പരിപാടികളിലൂടെയും കൃത്യമായ പദ്ധതികളുടെ ആവിഷ്‌കരണത്തിലൂടെയും പാളിച്ചകളില്ലാത്ത ഏകോപനത്തിലൂടെയും കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം മലയാളികളിലൂടെ ഉറപ്പ് വരുത്താനുള്ള പദ്ധതികളാണ് ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍ നടപ്പില്‍ വരുത്തുന്നത്.
വിദ്യാര്‍ത്ഥികള്‍ മുതല്‍ വന്‍കിട സംരംഭകര്‍ വരെ, എന്തിനേറെ, വീടുകളില്‍ ചെറു സംരംഭങ്ങള്‍ നടത്തുന്ന വീട്ടമ്മമാര്‍, ചെറുകിട – വന്‍കിട കര്‍ഷകര്‍ അടക്കമുള്ള മുഴുവന്‍ മലയാളി സംരംഭക കൂട്ടായ്മയാണിന്ന് ബി.ഒ.സി ഗ്ലോബല്‍ അസോസിയേഷന്‍.
ബിസിനസ് മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ക്ലബ്ബ്ഹൗസിലെ പരിശീലനം 585 ദിനം പിന്നിട്ട് ഇന്നും മുടക്കമില്ലാതെ തുടരുന്നു. ബിസിനസ്സിന്റെ വിവിധ മേഖലകളിലെ പരിചയ സമ്പന്നര്‍ ഉള്‍ക്കൊണ്ട ഗവേണിങ് കൗണ്‍സിലാണ് (സ്ട്രാറ്റജി ടീം) സംഘടനയുടെ ചുക്കാന്‍ പിടിക്കുന്നത്. പ്രവര്‍ത്തനങ്ങളിലുള്ള സുതാര്യതയും സാമ്പത്തിക അച്ചടക്കവും മുറുകെ പിടിച്ച് കൊണ്ടാണു സംഘടനയുടെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, സ്വയം സഹായ സംഘ അംഗങ്ങള്‍, കര്‍ഷകര്‍ മറ്റു ചെറുകിട – വന്‍കിട സംരംഭകര്‍ തുടങ്ങിയവര്‍ക്ക് വ്യക്തിഗത അംഗത്വവും കുടുംബശ്രീ സംരംഭങ്ങള്‍, വ്യാപാര – വ്യവസായിക – കാര്‍ഷിക സംരംഭങ്ങള്‍ക്ക് സ്ഥാപന അംഗത്വവും നേടാം.