കോഴിക്കോട്: 1985-90 കാലഘട്ടത്തില്‍ ഫാറൂഖ് കോളേജില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ‘ഫാറൂഖബാദ് 90സ്’ന്റെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് 17, 18 തീയതികളില്‍ വൈകുന്നേരം നാല് മണിമുതല്‍ രാത്രി 12 മണിവരെ രാമനാട്ടുകരയിലെ കെ.ഹില്‍സില്‍വച്ച് നൈറ്റ് മാര്‍ക്കറ്റ് നടത്തുമെന്ന് ചെയര്മാന് കെ.പി അബ്ദുള്‍ റസാഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്ഷ്യമേള, വ്യാപാര വ്യവസായ കാര്‍ഷിക മേള, കലാ-സാംസ്കാരി പരിപാടികള്‍ എന്നിവയാണ് നൈറ്റ് മാര്‍ക്കറ്റിന്റെ മുഖ്യ ആകര്‍ഷണം. 17ന് വൈകീട്ട് നാല് മണി മുതല്‍ ആറ് വരെ ‘ജനനായകരുടെ ക്യാമ്പസ് ഓര്‍മകള്‍’ എന്ന പരിപാടിയില്‍ ഫാറൂഖ് കോളേജില്‍ നിന്ന് പഠിച്ചിറങ്ങിയ എം.പി അബ്ദുസമദ് സമദാനി എം.പി, എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍, പി.ടി.എ റഹീം, മഞ്ഞളാംകുഴി അലി, കെ.പി.എ മജീദ്, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, അഡ്വ.യു.എ ലത്തീഫ്, നജീബ് കാന്തപുരം, മുന്‍ എം.എല്‍.എമാരായ ടി.കെ ഹംസ, പി.കെ അബ്ദുറബ്ബ്, കെ.കുട്ടി അഹമ്മദ് കുട്ടി, സി.മ്മൂട്ടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥികളേയും പൂര്‍വ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ‘പാടാം നമുക്ക് പാടാം’ എന്ന സംഗീത പരിപാടി നടത്തും. 18ന് വൈകുന്നേരം 6.30 മുതല്‍ ഗായകന് അനൂപ് ശങ്കറിന്റെ മ്യൂസിക് ഷോ ഉണ്ടായിരിക്കും. ചടങ്ങില്‍ ഫാറൂഖബാദ് 90സ് ചെയര്മാന് കെ.പി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിക്കും. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എം നസീര്‍, ഇ.പി ഇമ്പിച്ചികോയ, കെ. കുഞ്ഞലവി, എന്‍.കെ മുഹമ്മദലി എന്നിവര്‍ ആശംസകള്‍ നേരും. കെ.റഷീദ് ബാബു സ്വാഗതവും അശ്വനി പ്രതാപ് നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അയൂബ് കെ.വി, ട്രഷറര്‍ വി.അഫ്സല്, ജനറല്‍ കണ്‍വീനര്‍ കെ.വി സക്കീര്‍ ഹുസൈന്, കണ്‍വീനര്‍ ടി.കെ രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.