കൊച്ചി: 21 വര്‍ഷം തുടര്‍ച്ചയായി പ്രവാസി ഭാരതീയ ദിനാഘോഷം കേരളത്തില്‍ യാതൊരു മുടക്കങ്ങളുമില്ലാതെ നടത്തിയതിന് യൂണിവേഴ്സല്‍ വേള്‍ഡ് റെക്കോര്‍ഡിനര്‍ഹനായി പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ്. ഗിന്നസ് റെക്കോര്‍ഡിലേക്ക് വഴി തെളിക്കും. കഴിഞ്ഞ ദിവസം കൊച്ചി ഹൈദരാബാദ് കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ജസ്റ്റിസ് കെ. നാരായണ കുറുപ്പ്, യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം കേരള റീജിയണ്‍ പ്രൊഫ. ഡോ. സുനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നു റിക്കാര്‍ഡ് അഹമ്മദിന് സമര്‍പ്പിച്ചു. ഖത്തര്‍ ഗിഫ സി.ഒ.ഒ ഡോ. എ. അമാനുള്ള വടക്കാങ്ങര , സൗദി അല്‍ബദര്‍ സി.ഇ.ഒ ഹബീബ് ഏലംകുളം, അഡ്വ.ലേഖ ഗണേഷ്, ഗീത ജോര്‍ജ് കാലിഫോര്‍ണിയ അമേരിക്ക, ഡോ. വില്ലറ്റ് കൊറെയ , ഡോ. ലിസി ഷാജഹാന്, അന്‍വര്‍ നിഹാന, ചലച്ചിത്ര താരം റിയാസ് കൊച്ചി, ഷാനിര്‍ മാലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റെക്കോര്‍ഡിനോടൊപ്പം ഗ്ലോബല്‍ അവാര്‍ഡും മെഡലും നയിം ബാഡ്ജും അഹമ്മദിന് നല്കി.