കുന്ദമംഗലം: പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ നേതാവും കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന പൊന്മഞ്ചേരി രാഘവന്റെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജനതാദള്‍ – എല്‍.ജെ.ഡി പിലാശ്ശേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണയോഗവും പ്രദേശത്തെ പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് മരുന്ന് വിതരണവും നടത്തി. കേരള അഗ്രോ-ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനും എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സുധീഷ് പുല്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ബിനു ടി.പി സ്വാഗതം പറഞ്ഞു. യോഗത്തില്‍ ഇളമന ഹരിദാസ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗം സജിത ഷാജി, രാജന്‍ മാമ്പറ്റച്ചലില്‍, കേളന്‍ നെല്ലിക്കോട്ട്, സജീവ് കുമാര്‍.പി, ഉണ്ണീരി പി, ശിവരാമന്‍ കെ.ടി, ഷാബുരാജ്.എം തുടങ്ങിയവര്‍ സംസാരിച്ചു.