ന്യൂമാഹി: എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മുന്‍ അബ്കാരി കേസിലുള്‍പ്പെട്ട പ്രതിയെ പുതുച്ചേരി മദ്യവുമായി പിടികൂടി. വയക്കര പാടിയോട്ടുചാല്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഐ.ബി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ചെക്ക്‌പോസ്റ്റിലെ പ്രവന്റീവ് ഓഫീസര്‍ എന്‍. പത്മരാജന്റെ നേതൃത്വത്തിലുള്ള സംഘവും കൂടി പിടികൂടിയത്. കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ബിഗ് ഷോപ്പറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 22 കുപ്പികളിയായി 11 ലിറ്റര്‍ പുതുച്ചേരി മദ്യം സഹിതമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ എക്‌സൈസ് ചമഞ്ഞ് പയ്യന്നൂര്‍ കെ.എസ്.ബി.സിയില്‍ നിന്ന് മദ്യം വാങ്ങി വരുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും കൈക്കലാക്കിയെന്ന പയ്യന്നൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. വാഹന പരിശോധനയില്‍ പി.ഒ നിസാര്‍ (ഐ.ബി) ഗ്രേഡ് പി.ഒ അജേഷ്, സി.ഇ.ഒ ഷൈബി കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.