പന്നിയങ്കര ശ്രീദുര്‍ഗ്ഗാ ഭഗവതിക്ഷേത്രം നവീകരണ കലശം, ധ്വജ പ്രതിഷ്ഠ, കൊടിയേറ്റ മഹോത്സവം 16 മുതല്‍ 31വരെ

പന്നിയങ്കര ശ്രീദുര്‍ഗ്ഗാ ഭഗവതിക്ഷേത്രം നവീകരണ കലശം, ധ്വജ പ്രതിഷ്ഠ, കൊടിയേറ്റ മഹോത്സവം 16 മുതല്‍ 31വരെ

കോഴിക്കോട്: പന്നിയങ്കര ശ്രീദുര്‍ഗ്ഗ ഭഗവതിക്ഷേത്രം നവീകരണകലശവും ധ്വജപ്രതിഷ്ഠയും കൊടിയേറ്റ മഹോത്സവും 16 മുതല്‍ 31 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിില്‍ പറഞ്ഞു. 26നാണ് കൊടിയേറ്റം. അന്നുതന്നെ റിജില്‍ കാഞ്ഞിലശ്ശേരിയും സനന്ദ് രാജുവും അവതരിപ്പിക്കുന്ന ഇരട്ടതായമ്പക അരങ്ങേറും. 27ന് കലാമണ്ഡലം ശിവദാസന്‍ അവതരിപ്പിക്കുന്ന തായമ്പകയും 29ന് പൊന്നാര്യം സത്യന്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിക്കുന്ന പഞ്ചവാദ്യവും 30ന് പള്ളിവേട്ടദിനത്തില്‍ പെരുവനം സതീശന്‍മാരാര്‍ നേതൃത്വം നല്‍കുന്ന പഞ്ചാരിമേളവും ഉണ്ടാകും. 31ന് രാവിലെ ഉത്സവ സമാപനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍കുമാര്‍, പി.ആര്‍ മേനോന്‍, സന്തോഷ് ബാലകൃഷ്ണന്‍ സി.രാജീവന്‍, മനോജ്കുമാര്‍, ബാബുരാജ്, വിജയ്കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *