നവയുഗസന്ധ്യ – 2K22 27ന്

നവയുഗസന്ധ്യ – 2K22 27ന്

ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദി സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക-വിനോദ, സൗഹൃദ വിസ്മയ സായാഹ്നമായ നവയുഗസന്ധ്യ 2K22 27ന് വെള്ളി ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 11 മണി വരെ ഉമ്മുല്‍ഷേഖില്‍ നടക്കും. പരിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ചിത്രരചന, കളിറിങ് മത്സരങ്ങള്‍, വനിതകള്‍ക്ക് കേക്ക് മേക്കിങ് മത്സരം, ചിത്രപ്രദര്‍ശനം, ഫുഡ് ഫെസ്റ്റിവല്‍, പുസ്തകപ്രദര്‍ശനം, കുടുംബസംഗമം, മെഡിക്കല്‍ ക്യാംപ്, നോര്‍ക്ക/പ്രവാസി ക്ഷേമബോര്‍ഡ് സേവനക്യാംപ്, സാംസ്‌ക്കാരിക സമ്മേളനം, പുരസ്‌ക്കാരവിതരണം, പ്രവാസി കലാകാരന്മാരുടെ സംഗീതനൃത്ത, ഹാസ്യ കലാപരിപാടികളും നടക്കും. മന്ത്രി കെ.രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി.പി സുനീര്‍ മുഖ്യാതിഥിയായി സംബന്ധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *