ജനാധിപത്യ മതേതരത്വ സംരക്ഷണയാത്ര ഏപ്രില്‍ 14ന്

ജനാധിപത്യ മതേതരത്വ സംരക്ഷണയാത്ര ഏപ്രില്‍ 14ന്

കോഴിക്കോട്: ജനതാദള്‍ (യുണൈറ്റഡ്) സംസ്ഥാന പ്രസിഡന്റ് സുധീര്‍.ജി കൊല്ലാറ നയിക്കുന്ന ജനാധിപത്യ മതേതരത്വം സംരക്ഷണജാഥ ഏപ്രില്‍ 19ന് കാസര്‍കോട് നിന്ന് തുടങ്ങി 29ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ ബി.ജെ.പിയെ പുറത്താക്കൂ… ഇന്ത്യയെ രക്ഷിക്കൂ… നിതീഷ്‌കുമാര്‍ജിയെ വിളിക്കൂ… രാജ്യത്തെ രക്ഷിക്കൂ..’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് നടത്തുന്ന ജാഥ കേരളത്തിലെ ജനങ്ങളില്‍ പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി അറിയിക്കാന്‍ കൂടി ലക്ഷ്യം വച്ചിട്ടുള്ളതാണ്. 10 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ എല്ലാദിവസവും നടക്കുന്ന സമാപന പൊതുസമ്മേളനങ്ങളില്‍ (ജെ.ഡി.യു) അഖിലേന്ത്യാ നേതാക്കളും എം.പിമാരും ബീഹാറില്‍ നിന്നുള്ള മന്ത്രിമാരും പങ്കെടുക്കുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സുധീര്‍.ജി കൊല്ലാറ, ജന.സെക്രട്ടറി സുരേന്ദ്രന്‍ കക്കോടി, ജില്ലാ പ്രസിഡന്റ് പുഷ്പന്‍മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിനോ ജോണ്‍, സംസ്ഥാന യൂത്ത് വിംഗ് സെക്രട്ടറി രാജേഷ് പി. മാങ്കാവ് , ജില്ലാ വൈസ് പ്രസിഡന്റ് പത്മകുമാര്‍ ജി.മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *