- ജഡ്ജി നിയനമത്തില്‍ സുതാര്യത ഉറപ്പാക്കാനാണെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ പ്രതിനിധിയെ കൊളീജിയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്ത് നല്‍കി.
കൊളീജിയം വിഷയത്തില്‍ കേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള തര്‍ക്കം ഏറെ നാളായി തുടരുകയാണ്. ജഡ്ജിമാരായി നിയമിക്കാന്‍ കോളീജിയം നല്‍കുന്ന ശുപാര്‍ശകള്‍ കേന്ദ്രം മടക്കി അയയ്ക്കുന്നത് ആവര്‍ത്തിക്കുകയാണ്. ഇത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധി ഉള്‍പ്പെടെ കോടതി കേന്ദ്രത്തിന് കത്തയയ്ച്ചിരുന്നു. എന്നാല്‍, ഈ കത്തിനുള്ള മറുപടിയായാണ് കേന്ദ്രനിയമമന്ത്രാലയം ചീഫ് ജസ്റ്റിസിന് കത്തയയ്ച്ചത്.
ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തുന്ന വിധത്തില്‍ മാറ്റം വരുത്തി ഇതിന്റെ ഘടന ഭേദഗതി ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജഡ്ജി നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാനാണിതെന്നും കത്തില്‍ പറയുന്നു.