തലശ്ശേരി: ശ്രീജഗന്നാഥ ക്ഷേത്രം ഉത്സവാഘോഷങ്ങള്‍ മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ നടക്കും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 501 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ടീച്ചര്‍, ഗോകുലം ഗോപാലന്‍, അരയാക്കണ്ടി സന്തോഷ് (മുഖ്യരക്ഷാധികാരികള്‍) സി.കെ.രമേശന്‍, കാരായി ചന്ദ്രശേഖരന്‍, വാഴയില്‍ ശശി, സി.പി.ഷൈജന്‍, സി.പി പ്രസില്‍ ബാബു, കെ.അജേഷ്, പ്രീത പ്രദീപ്, ഡോ. ഭാസ്‌ക്കരന്‍ കാരായി, ടി.വി വസുമിത്രന്‍ എന്‍ജിനീയര്‍, പ്രേമാനന്ദ സ്വാമികള്‍ (രക്ഷാധികാരികള്‍). ജനറല്‍ കമ്മിറ്റി ഭാരവാഹികളായി അഡ്വ. കെ.സത്യന്‍ (ചെയര്‍മാന്‍), സി. ഗോപാലന്‍ (ജനറല്‍ കണ്‍വീനര്‍), രാഘവന്‍ പൊന്നമ്പത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍: ഉത്സവം-രത്‌നവേല്‍ മണി മാസ്റ്റര്‍ (ചെയര്‍മാന്‍), കണ്ട്വന്‍ ഗോപി , രാഘവന്‍ പൊന്നമ്പത്ത് (കണ്‍വീനര്‍മാര്‍), സാമ്പത്തികം -എം.കെ.വിജയന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), കെ.കെ.പ്രേമന്‍, രാജീവന്‍ മാടപ്പീടിക (കണ്‍വീനര്‍മാര്‍) കലാപരിപാടി – കെ.സി.അജിത്ത് (ചെയര്‍മാന്‍) രാജീവന്‍ മാടപ്പീടിക, ഇ.ചന്ദ്രന്‍ മാസ്റ്റര്‍ (കണ്‍വീനര്‍മാര്‍), ഫുഡ് ആന്‍ഡ് അക്കമഡേഷന്‍- എം.പി.കുഞ്ഞിരാമന്‍ (ചെയര്‍മാന്‍) കുമാരന്‍ വളയം, രവീന്ദ്രന്‍ മുരിക്കോളി (കണ്‍വീനര്‍മാര്‍), വളണ്ടിയര്‍ / ഡക്കറേഷന്‍ -കാരായി ചന്ദ്രശേഖരന്‍ (ചെയര്‍മാന്‍) രാഘവന്‍ പൊന്നമ്പത്ത്, ടി.പി.സിജു (കണ്‍വീനര്‍മാര്‍), സാംസ്‌ക്കാരികം – രവീന്ദ്രന്‍ പൊയിലൂര്‍ (ചെയര്‍മാന്‍) അഡ്വ. കെ.അജിത്കുമാര്‍, ഇ.ചന്ദ്രന്‍ മാസ്റ്റര്‍ (കണ്‍വീനര്‍മാര്‍). ഉത്സവാഘോഷ കമ്മിറ്റി രൂപീകരണ സമ്മേളനം ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.