ക്വാറിയില്‍ പണമിടപാട്; പി.വി അന്‍വര്‍ എം.എല്‍.എയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ക്വാറിയില്‍ പണമിടപാട്; പി.വി അന്‍വര്‍ എം.എല്‍.എയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ക്വാറി ഇടപാടില്‍ കള്ളപ്പണം, പി വി അന്‍വറിനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അന്‍വര്‍ തട്ടിയെന്ന് നേരത്തെ പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

ആദ്യം സലിമിന്റെ പരാതിയില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. പിന്നീട് സലിം കോടതിയെ സമീപിക്കുകയായിരുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് അന്‍വറിനെതിരേ വഞ്ചനാകുറ്റത്തിന് പോലിസ് കേസെടുത്തത്. കേസ് അട്ടിമറിക്കാനുള്ള പോലിസ് നീക്കത്തിനെതിരേ സലീമിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഈ കേസ് സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി അന്‍വറിനെതിരേ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കുകയായിരുന്നു. ഈ ഡീലിങ്ങില്‍ വന്‍ കള്ളപ്പണം ഇടപാട് നടന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. പരാതിക്കാരനായ സലീം ഇത്തരത്തില്‍ ഇ.ഡി മൊഴി കൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇ.ഡി പി.വി അന്‍വറിനെ ചോദ്യം ചെയ്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *