ഒരു സ്‌കൂളിന്റെ കഥ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

ഒരു സ്‌കൂളിന്റെ കഥ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

കോഴിക്കോട്: ലിറ്റില്‍ ഡാഫോഡില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.രാമചന്ദ്രന്‍ നായര്‍ നിര്‍മാണവും കഥാസംയോജനവും വി.ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഒരു സ്‌കൂളിന്റെ കഥ’ എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ആഴ്ചവട്ടം കേരളകലയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഥമ പ്രസിഡന്റുമായ പി.വി ഗംഗാധരന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സമൂഹത്തിലെ പുതിയ സാഹചര്യത്തില്‍ കുട്ടികള്‍ക്കായി ഒരു സിനിമ തയാറാക്കുന്നത് എന്ത്‌കൊണ്ടും പ്രസക്തമാണെന്ന് പി.വി ഗംഗാധരന്‍ പറഞ്ഞു. നിര്‍മാതാവ് എന്‍.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ടി മുരളീധരന്‍, സംവിധായകന്‍ വി. ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഛായാഗ്രഹണം: അനുരാജ്, സംഗീതം: സാജന്‍ കെ റാം, ഗാനരചന: ഷാബി പനങ്ങാട്, പ്രൊഡക്ഷന്‍ ഡിസൈന്‍: സതീഷ് , വസ്ത്രാലങ്കാരം: ഷാജഹാന്‍, പ്രൊഡക്ഷന്‍ മാനേജര്‍: രതീഷ് പട്ടാമ്പി. ചിത്രം വൈകാതെ തിയേറ്ററുകളില്‍ എത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *