കോഴിക്കോട്: മനുഷ്യനുള്ളിടത്തോളം വായന മരിക്കില്ലായെന്നും എഴുതുന്ന സമയം താന്‍ എല്ലാം മറക്കുമെന്നും കെ.ആര്‍ മീര പറഞ്ഞു. വേദി 6 കഥയില്‍ കഥയെഴുത്ത്: കഥയും ജീവിതവും എന്ന വിഷയത്തില്‍ പി.കെ പാറക്കടവുമായി സംവദിക്കുകയായിരുന്നു അവര്‍. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ എങ്ങനെ കാണുന്നു എന്ന പാറക്കടവിന്റെ ചോദ്യത്തിന് ഒരു രാജ്യം ഒരു പോലീസ് എന്നതിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നും അതുപോലെ ഒരു രാജ്യം ഒരു പുസ്തകം എന്ന് വന്നാല്‍ ഏത് പുസ്തകമാവും വരിക എന്ന് സംശയിക്കുന്നുവെന്നും കെ.ആര്‍ മീര പറഞ്ഞു. പത്രപ്രവര്‍ത്തനം തന്റെ എഴുത്തിനെ വലിയ രീതിയില്‍ സ്വാധീനിച്ചുവെന്നും പത്രപ്രവര്‍ത്തനത്തിലൂടെ വലിയ ലോകത്തെ കാണനായെന്നും അവര്‍ സൂചിപ്പിച്ചു. മീര എന്തിന് എഴുതുന്നു എന്ന ചോദ്യത്തിന് സ്ത്രീ ആയത് ഒരു പരാജമല്ല എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് എഴുതുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.