കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫേസ്റ്റിവലിന്റെ മൂന്നാം ദിവസം വേദി ആറ് കഥയില്‍ ‘സാംസ് 12 കമെന്റ്‌മെന്റ്‌സ്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സാം സന്തോഷ്, പ്രണയ് ലാല്‍ എന്നിവര്‍ പങ്കെടുത്തു. ജീവിക്കുവാനുള്ള ഓട്ടപ്പാച്ചിലിലാണ് ഓരോ മനുഷ്യരുമെന്നും ജീവിതം കൂട്ടിമുട്ടിക്കാന്‍ അവര്‍ പ്രയസപെടുന്നുണ്ടെന്നും ഇന്ത്യയില്‍ ആയിരത്തില്‍പരം യുവാക്കള്‍ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ടെന്നും ഇതിനവരെ സഹായിക്കുന്ന പുസ്തകം ആണ് സാം സന്തോഷിന്റെ ’12കമെന്റ്‌മെന്റസ് ‘ എന്നും ചര്‍ച്ചയില്‍ പറഞ്ഞു. സംരംഭകാരകാനുള്ള തയ്യാറെടുപ്പിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ പരമാവധി ശ്രമിക്കുക എന്ന് സാം സന്തോഷ് ചര്‍ച്ചയില്‍ പറഞ്ഞു.