സംഗീതം സര്‍വ്വലൗകികമാണ്, അത് ആളുകളെ ഒരുമിച്ചുകൂട്ടുന്നു: ചിത്രവീണ രവികിരണ്‍

സംഗീതം സര്‍വ്വലൗകികമാണ്, അത് ആളുകളെ ഒരുമിച്ചുകൂട്ടുന്നു: ചിത്രവീണ രവികിരണ്‍

കോഴിക്കോട്: കെ.എല്‍.എഫ ്‌വേദിയില്‍ ‘ക്ലാസിക്കല്‍ സംഗീതവും ആധുനികസമൂഹവും’ എന്ന വിഷയത്തില്‍ ചിത്രവീണ രവികിരണ്‍, ഡോ.മുകുന്ദനുണ്ണി എന്നിവര്‍ സംവദിച്ചു. സംഗീതം സാര്‍വ്വലൗകികമാണെന്നും അത് ആളുകളെ ഒരുമിച്ച് കൂട്ടുമെന്നും ചിത്രവീണ രവികിരണ്‍ പറഞ്ഞു. കിഴക്കിനേയും പാശ്ചാത്യ സംഗീതത്തേയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള ശ്രമമായ ‘മെല്‍ ഹാര്‍മോണിയെ’കുറിച്ച് അദ്ദേഹം ചര്‍ച്ചചെയ്തു. അദ്ദേഹം കണ്ടുപിടിച്ച ‘മ്യൂസോപതി’ എന്ന പദത്തെ അതിന്റെ സെല്ലുലാര്‍ തലത്തിലൂടെ അദ്ദേഹം വിശദീകരിച്ചു. ഗാന്ധിജിക്ക് വേണ്ടി മോഹിനി രാഗം സമര്‍പ്പിച്ചതിന് പിന്നിലെ പ്രചോദനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കലയില്‍ ശാസ്ത്രമുണ്ടെന്നും ശാസ്ത്രത്തില്‍ കലയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *