കോഴിക്കോട്: വളരെയധികം മാറിയ സമൂഹത്തില്‍ നാട്ടുവഴക്കങ്ങള്‍ സ്വാഭാവികമായും മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് നാട്ടുവഴക്കങ്ങള്‍ക്ക് വ്യത്യാസം ഉണ്ടാവുന്നുണ്ടെകിലും അതിന്റെ അഴകിലൊക്കെ തന്നെ മുന്നോട്ട് പോവുന്നു. ‘നാട്ടുവഴക്കങ്ങളെ ദേശവഴക്കം എന്നും പറയാം’ എന്ന് പറഞ്ഞുകൊണ്ട് വേദി അഞ്ചിലെ സെഷന് രാജേഷ് കോമത്ത് തുടക്കം കുറിച്ചു. ഡോ. പി രഞ്ജിത്തിന്റെ നിഗമനത്തില്‍ പൊതുവില്‍ വാമൊഴിവഴക്കങ്ങള്‍ നിശ്ചിതകാലത്ത് നിശ്ചിത അളവില്‍ നിലനില്ക്കുന്നു. സന്ദര്‍ഭത്തിന് അനുസരിച്ച് ഒരു ഒഴുക്കില്‍ അത് മാറുന്നു. അതിന്റെയെല്ലാം അര്‍ത്ഥം കണ്ടു പിടിക്കണമെങ്കില്‍ അതിന്റേതായ സന്ദര്‍ഭത്തെ പഠിക്കേണ്ടിവരും. പല പാഠങ്ങള്‍ പല സന്ദര്‍ഭത്തിലാണ് ഉണ്ടായിട്ടുള്ളത്. നാട്ടുവഴക്കങ്ങള്‍ക്ക് ഓരോ ധര്‍മമുണ്ട്. അത് ആ ദേശത്തിന്റെ ജീവിതത്തെ നിര്‍ണയിക്കുന്നു. ഗോപാലന് കുട്ടിയുടെ കാഴ്ചപ്പാടില്‍ നാട്ടുവഴക്കങ്ങള്‍ നിയമപരമായി നടപ്പിലാക്കാന്‍ പറ്റാത്തവയാണ്. ഇത് നമ്മുടെ ഇഷ്ടത്തിന് മാറ്റാവുന്നവയുമാണ്. വളരെ അറിയപ്പെടുന്ന കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ഇപ്പോള്‍ എല്ലാവരും തെറിപ്പാട്ട് ആയിട്ടാണ് കാണുന്നത്. പക്ഷെ ആ പാട്ടിന് അമാനുഷികമായ പരിവേഷം തന്നെ ഉണ്ട്. കെ.എം ഭരതനും ചര്‍ച്ചയില്‍ പങ്കെടുത്തു.