കോഴിക്കോട്: ഇന്ത്യന്‍ നിര്‍മ്മിതമല്ലാതെയുള്ള ഓയില്‍ പെയിന്റ്, കാന്‍വാസ്, ബ്രഷ് എന്നിവ ഉപയോഗിച്ചതിനാല്‍ രാജാ രവിവര്‍മ്മ വളരെയധികം വിമര്‍ശിക്കപ്പെട്ടിരുന്നുവെന്ന് ഋഷികേശ് കെ.ബിയുമായുള്ള ചര്‍ച്ചയില്‍ രൂപിക ചൗള പറഞ്ഞു. തുടര്‍ന്ന് അവര്‍ രവിവര്‍മ്മയുടെ ചിത്രരചനാ വൈദഗ്ധ്യത്തെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ കാലഘട്ടത്തിന്റെ പശ്ചാത്തലം വിശദീകരിക്കുകയും ചെയ്തു. ബോംബെയില്‍ അദ്ദേഹം എങ്ങനെ ഒരു പ്രിന്റിംഗ് കമ്പനി സ്ഥാപിച്ചുവെന്നും ഈ കമ്പനി വില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു. ‘അദ്ദേഹം ഒരു സര്‍ഗാത്മകവ്യക്തിയായിരുന്നു, ഒരു ബിസിനസുകാരനല്ലായിരുന്നുവെന്ന്’ ചൗള കൂട്ടിച്ചേര്‍ത്തു.