കോഴിക്കോട്: ‘ഇന്ത്യ മുഗള്‍ സാമ്രാജ്യ പശ്ചാത്തലത്തിന് കീഴില്‍’ എന്ന വിഷയത്തില്‍ കെ.എല്‍.എഫ് എഴുത്തോല വേദിയില്‍ ചര്‍ച്ചനടന്നു. മനുഎസ്.പിള്ള, റാണ സഫ്വി എന്നിവര്‍ പങ്കെടുത്തു. മുഗള്‍ സാമ്രാജ്യകാലത്തെ ഭരണസംവിധാനങ്ങളും മതേതരത്വ ചിന്തകളും ഇന്നും ഇന്ത്യ പിന്തുടരുന്നു എന്ന് റാണ സഫ്വി നിരീക്ഷിച്ചു. കേരളത്തിലെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഭരണകാര്യങ്ങളിലും മറ്റും മുഗള്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്മാരുടെ അനുവാദം ചോദിച്ചിരുന്നു എന്ന് മനു എസ്.പിള്ള കൂട്ടിച്ചേര്‍ത്തു. ചരിത്രത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതില്‍ സമൂഹമാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും സെഷനില്‍ ചര്‍ച്ച ചെയ്തു.