കോഴിക്കോട്: രാഷ്ട്രീയ സമ്പദ്വ്യവസ്ഥയുടെ സ്വത്ത്’ എന്ന പുസ്തകത്തെ കുറിച്ച് കെ.എല്‍.എഫ് വേദിയില്‍ ചര്‍ച്ച നടന്നു. സാമ്പത്തിക വിദഗ്ധനും മുന്‍ ലേബര്‍ രാഷ്ട്രീയക്കാരനുമായ മേഘനാഥ് ദേശായി, മോഡറേറ്റര്‍ സി. ബാലഗോപാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാഷ്ട്രത്തിന്റെ സമ്പത്ത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമതയിലാണ് നിലനില്‍ക്കുന്നതെന്നും സ്ത്രീകള്‍ കൂലിയില്ലാത്ത പല ജോലികളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാനവികത സാമ്പത്തിക ശാസ്ത്രത്തിലേക്ക് തിരിച്ചുവരണമെന്ന് കൂടി അദ്ദേഹം ആഹ്വാനം ചെയ്തു.