പത്തനംതിട്ട: ഭക്തരുടെ കാത്തിരിപ്പിനൊടുവില്‍ ശബരിമല പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. മണിക്കൂറുകള്‍ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. മകരവിളക്ക് തൊഴുതുള്ള പതിനായിരക്കണക്കിന് ഭക്തരുടെ ശരണം വിളികളാല്‍ മുഖരിതമായിരിക്കുകയാണ് സന്നിധാനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു.