ഛണ്ഡീഗഡ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം.പി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധര്‍ എം.പി സന്ദോഖ് സിങ് ചൗധരിയാണ് മരണപ്പെട്ടത്. ജലന്ധറിലെ യാത്രയ്ക്കിടെയായിരുന്നു മരണം. ഹൃദയാഘാതം മൂലമാണ് മരണം.
ജലന്ധറിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ പില്ലൗറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എം.പിയുടെ മരണത്തോടെ താല്‍ക്കാലികമായി ഭാരത് ജോഡോ യാത്ര റദ്ദാക്കിയിരിക്കുകയാണ്. മറ്റുള്ള നേതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും ആശുപത്രിയില്‍ എത്തിയിരുന്നു.