കോഴിക്കോട്: പേഴ്‌സണാലിറ്റി കള്‍ട്ടുകള്‍ എല്ലായ്‌പ്പോഴും രാജ്യത്തിന് വിനാശകരമാണെന്നും അവ നിലനിക്കുന്നതല്ലെന്നുമാണ് ചരിത്രം നല്‍കുന്ന പാഠമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. സമ്പന്നരും പ്രബലരുമായ പൗരന്മാര്‍ ഇത്തരം കള്‍ട്ടുകള്‍ക്ക് പൂര്‍ണ വിധേയരാകുന്നത് അപലപനീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പേഴ്‌സണാലിറ്റി കള്‍ട്ട്‌സ് ആന്‍ഡ് ഡെമോക്രറ്റിക് ഡിക്‌ളൈന്‍’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ, തുര്‍ക്കി, ഹംഗറി പോലെ ഭാഗികമായ ജനാധിപത്യം പിന്തുടരുന്ന രാജ്യങ്ങള്‍ മതപരവും വംശീയപരവുമായ ഭൂരിപക്ഷവാദം ആയുധമാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. നരേന്ദ്ര മോദിയുടെ വ്യക്തിത്വ കള്‍ട്ടിനെ അദ്ദേഹം നിശിതമായി ചര്‍ച്ചയില്‍ വിമര്‍ശിച്ചു. കേരളം, ഡല്‍ഹി, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വ്യക്തി ആരാധനയും അദ്ദേഹം ചര്‍ച്ചയില്‍ പരാമര്‍ശിച്ചു.