കോഴിക്കോട്: തെയ്യങ്ങളുടെ ഉള്ളിലിരിപ്പുകളെക്കുറിച്ച് സംസാരിക്കുന്ന കെ.എല്‍.എഫ് വേദിയില്‍ എല്ലാ സാഹിത്യത്തിന്റേയും ഉള്‍ക്കാമ്പ് ഒരു സമൂഹത്തിന് ഗുണം വരുത്തണമെന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് അംബികസുതന്‍ മാങ്ങാട് സെഷെന്‍ ആരംഭിച്ചത്. തെയ്യം കലാരൂപം എന്നതിലുപരി അനുഷ്ഠാനമാണ്. അതുകൊണ്ട് ഒരിക്കലും ഇല്ലാതായി തീരുമോ എന്ന ആശങ്ക വേണ്ടയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൗലികത എന്ന ആശയം സാഹിത്യത്തില്‍ ഇല്ല. എല്ലാ കാലത്തും എഴുത്തുകാര്‍ വ്യത്യസ്ത രീതിയില്‍ ഒരേ കാര്യമാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.നന്ദകുമാര്‍ മോഡറേറ്ററായി.