തിരുവനന്തപുരം: ശശി തരൂരിനെ എന്‍.എസ്.എസ് പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തീര്‍ന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായരായി മാറി. തറവാടി നായര്‍ എന്നൊക്കെയാണ് പരസ്യമായി വിളിക്കുന്നത്, ഇത് ശരിയാണോ വെള്ളാപ്പള്ളി ചോദിച്ചു. ശരിയാണോ. ഞാനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കില്‍ ആക്രമിക്കാന്‍ ആളുകള്‍ ഉണ്ടാകുമായിരുന്നെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കെതിരേ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശശി തരൂര്‍ തറവാടി നായരാണെന്നും പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ളയാളാണെന്നുമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. ഡല്‍ഹി നായര്‍ എന്ന് വിളിച്ച തെറ്റ് തിരുത്താനാണ് തരൂരിനെ പെരുന്നയിലേക്ക് വിളിച്ചതെന്നും തരൂരിനെ വിളിച്ചതില്‍ നായര്‍മാരായ മറ്റ് കോണ്‍ഗ്രസുകാര്‍ക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ സമുദായ നേതാക്കളെയും സന്ദര്‍ശിക്കുന്നത് താന്‍ ഇനിയും തുടരുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. മുഖ്യമന്ത്രിയാകുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് എല്ലാ സമുദായ നേതാക്കളെയും അടുപ്പിക്കാനാണ് താന്‍ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സമുദായ നേതാക്കളെ കാണുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം, ശശി തരൂരിനെ അംഗീകരിച്ച് സമസ്തയും. ഇന്നലെ സമസ്ത ആസ്ഥാനത്തെത്തിയ ശശി തരൂരിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് താന്‍ സമസ്ത ആസ്ഥാനത്തെത്തിയതെന്നും കൂടിക്കാഴ്ച നടത്തുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. സമസ്ത നേതൃത്വം ഇതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Also Read:
https://peoplesreview.co.in/kerala/31626