കോഴിക്കോട്: രാജ്യവികസനത്തിലും മെച്ചപ്പെട്ട ജീവിത സൂചിക ഉണ്ടാക്കുന്നതിലും ഡിസൈനിങ്ങിന്റെ പ്രാധാന്യവും, ഡിസൈന്‍ പോളിസിയുടെ ആവശ്യകതയും വേദി രണ്ട് മാംഗോയില്‍ ചര്‍ച്ച ചെയ്തു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നൂറ്റി പതിനേഴാം സെഷനില്‍ ‘ഡിസൈന്‍ ആസ് എ ടൂള്‍ ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ബെറ്റര്‍ ലൈഫ് ഇന്‍ഡെക്‌സ് : എ പോളിസി ഇന്‍ ദി മേക്കിങ്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ബോസ് കൃഷ്ണമാചാരി, ആര്‍. മനോജ് കിനി, മുരളി ചീറോത്, ആര്‍. ആബിദ് റഹിം, ആര്‍. വിവേക് പി.പി എന്നിവര്‍ പങ്കെടുത്തു. കല മനുഷ്യ ജീവിതത്തില്‍ മൗലികമായ ഒന്നാണെന്നും മനുഷ്യ ജീവിതത്തിന്റെ തുടക്കം തൊട്ട് ഓരോ മേഖലയിലും ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും സെഷന്‍ പറഞ്ഞുവച്ചു. പൈതൃകങ്ങള്‍ ഉള്ള ഇടങ്ങളില്‍ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുമെന്നും അതാണ് ബിനാലെയുടെ വിജയമെന്നും ബോസ് അഭിപ്രായപ്പെട്ടു. ജീവിതം തന്നെയാണ് കല, കല തന്നെയാണ് ജീവിതം എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രവാക്യം. കേരളം കലാകാരന്മാരുടെ ഏരിയ ആണെന്നും, എന്‍.ഐ.ടി പോലുള്ള വിവിധ ക്യാമ്പസുകളില്‍ മലയാളി വിദ്യാര്‍ഥികളുടെ പങ്കും കലമേഖലയില്‍ കേരളത്തിന്റെ വളര്‍ച്ചയാണെന്നും സെഷന്‍ ചൂണ്ടിക്കാണിച്ചു. കലയെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്, ഡിസൈന്‍ പോളിസിയുടെ വരവിനു കാരണമാകട്ടെയെന്ന് ആര്‍.വിവേക് പി.പി ചര്‍ച്ചയില്‍ പറഞ്ഞു.